പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; രണ്ടാനച്ഛന്‍ അറസ്റ്റില്‍, കുട്ടിയുടെ എച്ച്‌ഐവി പരിശോധന പോസിറ്റീവ്

New Update

മധുരൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ മധുരൈ സ്വദേശിയായ രാമമൂര്‍ത്തി എന്നയാളാണ് അറസ്റ്റിലായത്. പോക്‌സോ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Advertisment

publive-image

വയറുവേദനയെന്ന് പരാതിപ്പെട്ടതിന് പിന്നാലെയാണ് 14കാരിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയ്ക്ക് ശേഷം കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ അമ്മയെ അറിയിച്ചു.

കുട്ടിയുടെ എച്ച്‌ഐവി പരിശോധനയും പോസിറ്റീവ് ആയി. രണ്ടാനച്ഛന്‍ നിരന്തരം ലൈംഗീകമായി പീഡിപ്പിച്ചിരുന്നെന്ന് ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്നാണ് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയത്. ഇതിനുപിന്നാലെയാണ് രാമമൂര്‍ത്തി അറസ്റ്റിലായത്.

ഒന്‍പത് വര്‍ഷം മുമ്പ് കേരളത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് രാമമൂര്‍ത്തി പെണ്‍കുട്ടിയുടെ അമ്മയുമായി പരിചയത്തിലായത്. അടുപ്പത്തിലായി കുറച്ചുനാളുകള്‍ക്ക് ശേഷമാണ് ഇരുവരും വിവാഹം ചെയ്തത്.

arrest report
Advertisment