സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തം ;മുറിയിലെ ഫാനില്‍നിന്ന് തീ പിടിച്ചതിന്‍റെ തെളിവില്ലെന്ന ഫോറന്‍സിക്കിന്‍റെ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ചെന്നിത്തല

New Update

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വളരെ ആസൂത്രിതമായി ചെയ്തിട്ടുള്ള ഒരു കാര്യമാണ് തീപ്പിടിത്തം എന്ന് ബോധ്യപ്പെടുന്ന വിധത്തിലാണ് കാര്യങ്ങള്‍ വന്നിട്ടുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

Advertisment

publive-image

മുറിയിലെ ഫാനില്‍നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും പരിശോധിച്ച സാമ്പിളുകളില്‍നിന്ന് തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും ഫോറന്‍സിക്കിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തെളിവുകള്‍ ബോധപൂര്‍വം നശിപ്പിക്കാനുള്ള നീക്കമായിരുന്നു സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തമെന്നും സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ കൂട്ടുനിന്നുവെന്നാണ് ഇതിലൂടെ തെളിയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഇനി സര്‍ക്കാരിന് എന്താണ് പറയാനുള്ളതെന്നും ചെന്നിത്തല ആരാഞ്ഞു. പ്രതിപക്ഷം പറഞ്ഞ ഒരോ കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അന്ന് ആ ഉദ്യോഗസ്ഥന്മാരെ വിളിച്ച് ശാസിക്കുകയും ഭീഷണിപ്പെടുത്തുകയുമുണ്ടായി.

പക്ഷെ എല്ലാ ഭീഷണികളെയും അവഗണിച്ചു കൊണ്ട് സത്യം തെളിയിക്കാന്‍ കഴിഞ്ഞ ഫോറന്‍സിക് ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങാതെ റിപ്പോര്‍ട്ട് സത്യസന്ധമായി പുറത്തു കൊണ്ടുവരാന്‍ ഫോറന്‍സിക് ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

secretariate fire report
Advertisment