ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ്: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന നടത്തി അമേരിക്കന്‍ വിദഗ്ധ സംഘം. അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചുള്ള സുരക്ഷാ മുന്നൊരുക്കം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെയും സുരക്ഷാ പഴുതുകള്‍ അടക്കുന്നതിന്റെയും ഭാഗമായാണ് പരിശോധന നടത്തിയത്.
Advertisment
വിമാനത്താവളത്തിലെ ഒന്ന്, നാല്, അഞ്ച് ടെര്‍മിനലുകളില്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് എത്തിയ സംഘമാണ് പരിശോധന നടത്തിയത്.
സിവില്‍ വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് എയര്‍ക്രാഫ്റ്റ്, യാത്രക്കാരുടെ ബാഗേജ്, എയര്‍ കാര്‍ഗോ സംവിധാനങ്ങള്‍ പരിശോധിച്ചത്.