ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹാരയില്‍ പിഡിപി നേതാവിന്റെ അംഗരക്ഷകനെ ഭീകരര്‍ വെടിവച്ചു കൊന്നു.
Advertisment
മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ബന്ധുവും പിഡിപി നേതാവുമായ മുഫ്തി സജാദ് പ്രാര്‍ത്ഥനയ്ക്കായ് പള്ളിയുടെ അകത്തേക്ക് പ്രവേശിച്ചപ്പോള്‍ പുറത്തുകാവല്‍ നിന്ന ഫാറൂഖ് അഹമ്മദാണ് രണ്ട് ഭീകരര്‍ നടത്തിയ വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.
സജാദ് സുരക്ഷിതനാണ്. അക്രമികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. സജാദിനെ തന്നെ ലക്ഷ്യമിട്ടാണോ ആക്രമണം നടന്നത് എന്നതിനെ കുറിച്ചും ഏത് സംഘടനയാണ് ആക്രമണത്തിന് പിന്നില്‍ എന്നതിനെകുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.