മാസ്‌ക് ധരിക്കാതെ സാധനം വാങ്ങാനെത്തിയത് ചോദ്യം ചെയ്ത സുരക്ഷാ ജീവനക്കാരനെ വെടിവച്ച് കൊന്നു

New Update

publive-image

മിഷിഗണ്‍: മാസ്‌ക് ധരിക്കാതെ സാധനം വാങ്ങാന്‍ കടയിലെത്തിയത് ചോദ്യം ചെയ്ത സുരക്ഷാ ജീവനക്കാരനെ മൂന്നംഗ കുടുംബം വെടിവച്ച് കൊന്നു.

Advertisment

അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. ഭര്‍ത്താവും ഭാര്യയും മകനും അടങ്ങുന്ന കുടുംബം 43കാരനായ കാല്‍വിന്‍ മുനേര്‍ലിനെയാണ് വെടിവച്ച് കൊന്നത്.

കടയിലെത്തിയ 45കാരിയായ ഷാര്‍മല്‍ ടീഗിനോട് മാസ്‌ക് ധരിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഷാര്‍മലും കുടുംബവും കാല്‍വിനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കാല്‍വിനെ ഇവര്‍ വെടിവയ്ക്കുകയായിരുന്നു.

ഷാര്‍മലാണ് സംഘര്‍ഷം തുടങ്ങിയതെന്നും 23കാരനായ ഇവരുടെ മകനാണ് ട്രിഗര്‍ വലിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഷാര്‍മലിനെയും ഭര്‍ത്താവിനെയും മകനെയും പൊലീസ് അറസ്റ്റു ചെയ്തു.

Advertisment