ശരീരം കണിക്കൊന്നപ്പൂവ് കൊണ്ട് മറച്ച്‌ സീതു

ഫിലിം ഡസ്ക്
Friday, April 16, 2021

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ സാധിക്കുന്നത് വിഷുദിനവുമായി ബന്ധപ്പെട്ട ഫോട്ടോഷൂട്ടുകളാണ്. ഇവയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് സീതു മോഡലായ ഫോട്ടോഷൂട്ടാണ്. തികച്ചും വെറൈറ്റി ഫോട്ടോ ഷൂട്ടാണ് മോഡല്‍ നടത്തിയിരിക്കുന്നത്.

ശരീരം കണിക്കൊന്നപ്പൂവ് കൊണ്ട് മറച്ച്‌ വിഷു ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള മോഡലിന്റെ ഫോട്ടോകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. സീതു ഇതിനുമുമ്ബും പല ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്.

പ്രശസ്ത ഫോട്ടോഗ്രാഫര്‍ സജീഷ് ആലുപറമ്ബിലും ബിനോയ് മാരിക്കലുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഫോട്ടോകള്‍ക്ക് പോസിറ്റീവും നെഗറ്റീവുമായ നിരവധി കമന്റുകള്‍ വരുന്നുണ്ട്. എന്തായാലും വിഷുവിന് ഒരു വെറൈറ്റി കണി തന്നെയാണ് സീതുവും സുഹൃത്തുക്കളും മലയാളികള്‍ക്കായി ഒരുക്കിയത്.

×