ഉത്തർപ്രദേശിൽ സിഎഎക്കെതിരെ സമരം ചെയ്ത സ്ത്രീകളിൽ നിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പൊലീസ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, January 19, 2020

ഡല്‍ഹി : ഉത്തർപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത സ്ത്രീകളിൽ നിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പൊലീസ്. ലഖ്‌നൗവിന് സമീപം ഘംടാഘർ മേഖലയിൽ സമരം ചെയ്ത സ്ത്രീകളിൽ നിന്നാണ് പൊലീസ് സാധനങ്ങൾ പിടിച്ചെടുത്തത്.

ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അഞ്ഞൂറോളം പേരാണ് പ്രതിഷേധവുമായെത്തിയത്.

ഇവരുടെ പക്കിലിൽ നിന്ന് പൊലീസ് ഭക്ഷണ സാധനങ്ങളും പുതപ്പും മറ്റും പിടിച്ചെടുക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

×