സേലം: ധർമപുരിയിൽ റോഡരികില്‍ രണ്ട് മലയാളികള്‍ വെട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ട നിലയില്‍. കൊല്ലപ്പെട്ട രണ്ടു പേരും ബിസിനസ്സുകാരാണ്. സ്ഥലത്ത് ആടുമേയ്ക്കാനെത്തിയ നാട്ടുകാരാണു മൃതദേഹം കണ്ടത്.
/sathyam/media/post_attachments/YAKdh7Mt3llCOM4JRYBi.jpg)
എറണാകുളം വരാപ്പുഴ വലിയവീട്ടിൽ ശിവകുമാർ (50), തിരുവനന്തപുരം കുന്നുകുഴി ഷൈൻ വില്ലയിൽ പരേതനായ ഗ്രിഗറി ക്രൂസിന്റെയും ഗ്ലാഡിസിന്റെയും മകൻ നെവിൽ ജി.ക്രൂസ് (58) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ വൈകിട്ടു നാലരയോടെ നല്ലമ്പള്ളി പുതനല്ലൂരിൽ തൊപ്പൂർ പെരിയഅല്ലി വനമേഖലയിലെ റോഡരികിൽ കണ്ടെത്തിയത്.
വരാപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് വിശ്വനാഥ പൈയുടെയും അലമേലുവിന്റെയും മകനാണ് കൊല്ലപ്പെട്ട ശിവകുമാർ . ഇവർ സഞ്ചരിച്ചതെന്നു സംശയിക്കുന്ന കാർ മൃതദേഹങ്ങൾക്കു സമീപത്തു തന്നെയുണ്ടായിരുന്നു. കാറിലുണ്ടായിരുന്ന മൊബൈൽ ഫോണുകളും തിരിച്ചറിയൽ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കോഴിക്കോട് മേപ്പയൂരിനടുത്ത ചെറുവണ്ണൂർ സ്വദേശിയുടെ പേരിലുള്ളതാണ് കാർ. ഇതു വാടകയ്ക്കു നൽകിയതാണെന്ന് ഉടമയുടെ ബന്ധുക്കൾ അറിയിച്ചു. ശിവകുമാറും നെവിലും പങ്കാളിത്തത്തോടെ സേലത്ത് ബിസിനസ് നടത്തി വരികയായിരുന്നു.
ഇവർ അതിയമൻകോട്ട പൊലീസ് സ്റ്റേഷനിൽ വിവരം നൽകി. തുടർന്നു ധർമപുരി എസ്പി കലൈസെൽവന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. ദേഹത്ത് ആഴത്തിലുള്ള മുറിവുകളുണ്ടെന്നു പൊലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us