സെലിന്‍ ഗൗണ്ടര്‍ കോവിഡ് 19 അഡൈ്വസറി ബോര്‍ഡില്‍

New Update

വാഷിങ്ടണ്‍ ഡി.സി: നിയുക്ത പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്ത കോവിഡ് 19 അഡൈ്വസറി ബോര്‍ഡില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ സെലിന്‍ ഗൗണ്ടറും.

Advertisment

publive-image

1960ല്‍ അമേരിക്കയിലേക്ക് കൂടിയേറിയ തമിഴ്‌നാട്ടുകാരനായ രാജ ഗൗണ്ടറിന്റെ മകളാണ് സെലിന്‍. എച്ച്.ഐ.വി. ഇന്‍ഫക്ഷ്യസ് ഡിസീസ് സ്‌പെഷ്യലിസ്റ്റ് എപ്പിഡെമോളജിസ്റ്റ്, ജേര്‍ണലിസ്റ്റ്, ഫിലിം മേക്കര്‍ എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയാണ് സെലിന്‍ ഗൗണ്ടര്‍.

പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മോളിക്കുലാര്‍ ബയോളജിയില്‍ ബിരുദവും ജോണ്‍ ഹോപ്പ്കിന്‍സ് ബ്‌ളംബര്‍ഗ് സ്കൂള്‍ ഓഫ് പബ്‌ളിക്ക് ഹെല്‍ത്തില്‍ നിന്നും മാസ്റ്റര്‍ ബിരുദവും വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ഡി.യും കരസ്ഥമാക്കിയിട്ടുണ്ട്.ഹാര്‍വാര്‍ഡ് മാസ്സച്യുസെറ്റ്‌സ് ജനറല്‍ ആശൂപത്രിയില്‍ ഇന്റേണല്‍ മെഡിസിനില്‍ റസിഡന്റാണ്.

പെരുംപാളയത്തെ ഗ്രാമത്തില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറിയ രാജ ഗൗണ്ടറുടെയും നോര്‍മാന്റിയില്‍ നിന്നുള്ള മാതാവിന്റെയും മകളായി 1977ല്‍ അമേരിക്കയിലായിരുന്നു സെലിന്റെ ജനനം. മെഡിക്കല്‍ ജേര്‍ണലിസ്റ്റായി ദീര്‍ഘ വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു.

ഡോ. വിവേക് മൂര്‍ത്തി വൈസ് ചെയര്‍മാനായ കോവിഡ് 19 അഡൈ്വസറി ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനിക്കുന്നു. സെലിന്‍ പറഞ്ഞു.

selin
Advertisment