മുംബൈ: ഓഹരി സൂചികകളില്‍ ഇന്ന് നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 37 പോയന്റ് നേട്ടത്തില്‍ 51,568ലും നിഫ്റ്റി 12 പോയന്റ് ഉയര്‍ന്ന് 15,180ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇയിലെ 787 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 291 ഓഹരികള്‍ നഷ്ടത്തിലുമാണ്. 67 ഓഹരികള്‍ക്ക് മാറ്റമില്ല.
/sathyam/media/post_attachments/UAJpKJvBfjlcolke5SKL.jpg)
വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഗ്രാസിം, ടിസിഎസ്, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഐടിസി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഗെയില്‍, ഭാരതി എയര്‍ടെല്‍, ഡിവീസ് ലാബ്, സണ്‍ ഫാര്‍മ, യുപിഎല്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഗ്രാസിം, ഭാരത് ഫോര്‍ജ്, ഗ്ലെന്‍മാര്‍ക്ക്, അപ്പോളോ ഹോസ്പിറ്റല്‍സ് തുടങ്ങി 953 കമ്ബനികളാണ് ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.