ഡല്‍ഹി: റഷ്യ യുക്രൈയ്നിൽ ആക്രമണം തുടങ്ങിയതിനു പിന്നാലെ രാജ്യാന്തര ഓഹരി വിപണികളില്‍ വന്‍ ഇടിവ്. സെൻസെക് 1400 പോയിന്റും നിഫ്റ്റി 400 പോയിന്റും ഇടിഞ്ഞു.
/sathyam/media/post_attachments/8RU5ybda9pAwbHYo6PQx.jpg)
അസംസ്കൃത എണ്ണവില ബാരലിന് നൂറ് ഡോളര്‍ പിന്നിട്ടു. ക്രൂഡ് വില നൂറ് ഡോളര്‍ പിന്നിടുന്നത് 2014 ന് ശേഷം ഇതാദ്യമായിട്ടാണ്. എണ്ണവില ഇത്രയും ഉയർന്ന തോതിൽ തുടർന്നാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉയരാൻ വഴിയൊരുങ്ങും.
ഇതോടെ സംസ്ഥാന തിരഞ്ഞെടുപ്പുകൾ കഴിഞ്ഞാലുടൻ വില ഉയർത്താനുള്ള സാധ്യത തള്ളാനാകില്ല. റഷ്യക്കെതിരെ രാജ്യാന്തര ഉപരോധം വന്നാൽ എണ്ണ ലഭ്യത കുറയുകയും അത് വിലക്കയറ്റത്തിനു കാരണമാകുകയും ചെയ്യും.