ഹിന്ദി സീരിയൽ താരം മൊഹേന കുമാരി സിങ്ങിനും കുടുംബത്തിലുള്ള ഏഴ് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. 'യേ രിഷ്ത ക്യാ കഹലാതെ ഹേ' എന്ന സീരിയലിലൂടെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് മൊഹേന. ഉത്തരാഖണ്ഡ് മന്ത്രിയുടെ മകന്റെ ഭാര്യയാണ് മൊഹേന. മന്ത്രിയായ ഭർതൃപിതാവിന് ഉൾപ്പടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
/sathyam/media/post_attachments/acQRMhmkKbayyGiHXfCO.jpg)
മൊഹേനയുടെ ഭർത്താവ് സുയേഷ് റാവത്ത്, ഭർതൃപിതാവും ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിയുമായ സത്പാൽ മഹാരാജ്, ഭർതൃമാതാവ് അമൃത റാവത്ത് എന്നിവരുൾപ്പടെ ഏഴ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. താനും ഭർത്താവുമുൾപ്പടെ കുടുംബത്തിലെ ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മൊഹേന തന്നെയാണ് വ്യക്തമാക്കിയത്.
ഋഷികേശിലെ അപ്പോളോ ആശുപത്രിയിലാണ് മൊഹേനയും കുടുംബവും ചികിത്സ തേടിയിട്ടുള്ളത്. ഭർതൃമാതാവ് അമൃത റാവത്തിനാണ് കുടുംബത്തിൽ ആദ്യമായി രോഗം കണ്ടെത്തിയത്. ഇവരുടെ വീട്ടുജോലിക്കാരെയും ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലായിരുന്നു നടിയും കുടുംബവും താമസിച്ചിരുന്നത്. ഉത്തരാഖണ്ഡ് മന്ത്രിയുടെ മകനുമായി കഴിഞ്ഞ ഒക്ടോബറിലാണ് മൊഹേനയുടെ വിവാഹം കഴിഞ്ഞത്.