ലഖ്നൗ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്ന സംഭവങ്ങൾ വ്യാപകമാകുമ്പോൾ താക്കീതുമായി മദ്ധ്യപ്രദേശ് ഉത്തർപ്രദേശ് സർക്കാരുകൾ. ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഇനി നിസ്സാരമായി കാണില്ല. ദേശീയ സുരക്ഷ നിയമ പ്രകാരം കേസെടുക്കാൻ മദ്ധ്യപ്രദേശ് ഉത്തർപ്രദേശ് സർക്കാരുകൾ നിർദ്ദേശം നൽകി.
/sathyam/media/post_attachments/NH650QcWI94Uudw0f2SV.jpg)
ഇൻഡോറിൽ വനിത ഡോക്ടർമാരുൾപ്പെടെയുള്ളവരെ മതമൗലികവാദികൾ ആക്രമിച്ചിരുന്നു. കൊറോണ സംശയിക്കുന്ന ആളെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റാൻ പോയപ്പോഴായിരുന്നു സംഭവം.
കഴിഞ്ഞ ദിവസങ്ങളിൽ ഇരു സംസ്ഥാനത്തും അക്രമം നടത്തിയവർക്കെതിരെ ഈ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.