ഒഡീഷയിൽ ഏഴാം ക്ലാസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച് ഗർഭിണിയാക്കിയത് സ്കൂൾ ഹെഡ്മിസ്ട്രസിന്റെ ഭർത്താവായ അറുപതുകാരൻ ; പുറത്തുവരുന്ന ക്രൂരമായ പീഡന കഥകൾ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, December 8, 2019

ഡല്‍ഹി : വീണ്ടും ക്രൂരമായ പീഡന കഥകൾ പുറത്തുവരുന്നു. ഒഡീഷയിലെ കോരപുട്ടിൽ ആദിവാസി വിഭാഗത്തിൽപെട്ട ഏഴാം ക്ലാസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച് ഗർഭിണിയാക്കിയത് സ്കൂൾ ഹെഡ്മിസ്ട്രസിന്റെ ഭർത്താവായ അറുപതുകാരൻ.

ഗുജറാത്തിലെ അഹമ്മദാബാദിൽ ഗോത്രവിഭാഗത്തിൽപ്പെട്ട പതിനാലുകാരിയെ മാസങ്ങൾ നീണ്ട പീഡനത്തിൽ നിന്നു പൊലീസ് രക്ഷപ്പെടുത്തി. കാറിലെത്തിയ നാൽവർ സംഘം ഓഗസ്റ്റിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൃഷിയിടത്തിൽ താമസിപ്പിച്ചു കഴിഞ്ഞ 4 മാസത്തോളം ഇവർ പീഡിപ്പിച്ചെന്നാണു പരാതി.

ഹരിയാനയിലെ പൽവലിൽ പതിനേഴുകാരി രണ്ടാം തവണയും സംഘം ചേർന്നുള്ള പീഡനത്തിനിരയായി. ഗ്രാമവാസികളായ 4 പേർക്കെതിരെ പെൺകുട്ടി ഈ വർഷം പരാതി നൽകിയെങ്കിലും തെളിവുകൾ എതിരായതിനെ തുടർന്ന് പ്രതികൾ രക്ഷപ്പെട്ടു.

ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ പതിനാലുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രായപൂർത്തിയാകാത്ത 4 പേരാണ് പിടിയിലായത്. വിവാഹ വിരുന്നിൽ നൃത്തം അവതരിപ്പിക്കാൻ പോയ മുംബൈ നർത്തകി ഛത്തീസ്ഗഡിൽ കൂട്ടപീഡനത്തിന് ഇരയായി.

പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതികൾ തീവച്ചു കൊന്ന സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപ് ഉന്നാവിൽ തന്നെ 3 വയസ്സുകാരിക്കു നേരെ പീഡനശ്രമം. വീട്ടുമുറ്റത്തു കളിച്ചിരുന്ന കുട്ടിയെ തട്ടിയെടുത്ത് പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും കരച്ചിൽ കേട്ടെത്തിയ ഗ്രാമീണർ അക്രമിയെ പിടികൂടി പൊലീസിനു കൈമാറി.

മറാഠ്‌വാഡ മേഖലയിലെ ഹിൻഗോളിയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 2 സ്ത്രീകൾ അടക്കം 3 പേർ അറസ്റ്റിലായി.

×