നടൻ മധുവിൻ്റെ സഹോദരിയും മുൻ കെ.പി.സി.സി അംഗവുമായിരുന്ന  സേതുലക്ഷ്മി (78) അന്തരിച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, August 13, 2019

തിരുവനന്തപുരം: നടൻ മധുവിൻ്റെ സഹോദരിയും മുൻ കെ.പി.സി.സി അംഗവുമായിരുന്ന ഗൗരീശപട്ടം TCNo. 310 “ലക്ഷ്മി”യിൽ സേതുലക്ഷ്മി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ. ഉണ്ണിക്കൃഷ്ണൻ നായർ.

ദീർഘകാലം തിരുവനന്തപുരം നഗരസഭ കൗൺസിലറായിരുന്നു. മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മക്കൾ: ദേവി സുധീർ കുമാർ, ശ്യാം കൃഷ്ണൻ, ഹരികൃഷ്ണൻ. സംസ്ക്കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 2 മണിക്ക് തൈയ്ക്കാട് ശാന്തികവാടത്തിൽ. ഫോൺ: 8301914819 ഹരികൃഷ്ണൻ

×