ഇന്ത്യയില്‍ ഏഴ് സീറ്റര്‍ എസ്.യു.വി. അവതരിപ്പിക്കാന്‍ ഒരുങ്ങി ജീപ്പ്

author-image
admin
New Update

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് ഇന്ത്യയിലെ പ്രീമിയം എസ്.യു.വി. ശ്രേണിയില്‍ പുതിയ മോഡല്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. വാഹനം 2022-ഓടെ നിരത്തുകളില്‍ എത്തിയേക്കും. ഇതിന്റെ ഭാഗമായി എച്ച്‌6 എന്ന കോഡ് നാമത്തില്‍ ഒരു ഏഴ് സീറ്റ് എസ്.യു.വിയുടെ നിര്‍മാണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഈ വാഹനം ആദ്യം അവതരിപ്പിക്കുന്നത് ഇന്ത്യന്‍ വിപണിയിലായിരിക്കും.

Advertisment

publive-image

മറ്റൊരു എസ്.യു.വി. മോഡലായ റാങ്ക്‌ളര്‍ തദ്ദേശീയമായി നിര്‍മിക്കുമെന്ന് ജീപ്പ് മുമ്ബ് പ്രഖ്യാപിച്ചിരുന്നു. റിപ്പോര്‍ട്ട് പ്രകാരം ജീപ്പിന്റെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനങ്ങളുടെ പ്രധാന നിര്‍മാണ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനാണ് ജീപ്പ് ലക്ഷ്യമിടുന്നത്. എന്നാല്‍, ഈ എഴ് സീറ്റര്‍ എസ്.യു.വിയുടെ ലെഫ്റ്റ് ഹാന്‍ഡ് പതിപ്പ് എച്ച്‌1 എന്ന പേരില്‍ എത്തുമെന്നാണ് സൂചന.

ജീപ്പ് ഇന്ത്യന്‍ നിരത്തില്‍ എത്തിച്ച കോംപസ് എസ്.യു.വിയെ അടിസ്ഥാനമാക്കിയായിരിക്കും എച്ച്‌6 എസ്.യു.വിയും നിര്‍മ്മിക്കുക. കോംപസിന് സമാനമായ ജീപ്പിന്റെ സിഗ്നേച്ചര്‍ ഗ്രില്ല്, എല്‍.ഇ.ഡി.ഹെഡ്‌ലാമ്ബ്, ഡി.ആര്‍.എല്‍, ബംമ്ബര്‍ എന്നിവയെല്ലാം എച്ച്‌6-ലും ലഭിച്ചേക്കും. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ മള്‍ട്ടിജെറ്റ് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരിക്കും എച്ച്‌6-ല്‍ പ്രവര്‍ത്തിക്കുന്നത്.

SEVEN SEATER SUV
Advertisment