മ്യാൻമറിൽ പട്ടാള അട്ടിമറിക്കെതിരെ നടന്ന പ്രക്ഷോഭത്തിലേക്ക് പൊലീസ് നടത്തിയ വെടിവയ്പിൽ 18 മരണം; അപലപിക്കുന്നതായി യുഎൻ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, February 28, 2021

നെയ്പിഡോ: മ്യാൻമറിൽ പട്ടാള അട്ടിമറിക്കെതിരെ ഡാവെ, മാൻഡലെ, മൈക്ക്, ബാഗോ, പോക്കോക്കു എന്നീ നഗരങ്ങളില്‍ നടന്ന പ്രക്ഷോഭത്തിലേക്ക് ഞായറാഴ്ച പൊലീസ് നടത്തിയ വെടിവയ്പിൽ 18 മരണം. യുഎൻ മനുഷ്യാവകാശ ഓഫിസാണ് സംഭവം പുറത്തുവിട്ടത്. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി യുഎൻ അറിയിച്ചു.

ഗ്രനേയ്ഡുകളും കണ്ണീർവാതകവും ഉൾപ്പെടെയുള്ളവയും പ്രക്ഷോഭകാരികൾക്കു നേരേ പ്രയോഗിച്ചു. 30ലധികം പേർക്ക് പരുക്കേറ്റു.

×