Advertisment

നിങ്ങളെന്തിനാണ് ബൗളര്‍ക്ക് മുന്നില്‍ കഴുത്തുകാണിച്ചു കൊടുക്കുന്നത്. നിങ്ങളുടെ കൈയില്‍ ബാറ്റുമുണ്ട്, തലയില്‍ ഹെല്‍മറ്റുമുണ്ട്. പന്ത് കഴുത്തില്‍ കൊള്ളില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാന്‍ കഴിയണം. ബാറ്റ് ചെയ്യുമ്പോള്‍ ചെസ്റ്റ് ഗാര്‍ഡ് പോലും ഞാന്‍ ഉപയോഗിച്ചിരുന്നില്ല ; ക്രിക്കറ്റില്‍ നെക്ക് ഗാര്‍ഡ് നിര്‍ബന്ധമാക്കുന്ന ചര്‍ച്ചകള്‍ക്കിടെ പ്രതികരണവുമായി സെവാഗ്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

മുംബൈ: ക്രിക്കറ്റില്‍ നെക്ക് ഗാര്‍ഡ് നിര്‍ബന്ധമാക്കുന്ന ചര്‍ച്ചകള്‍ക്കിടെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ബാറ്റ്‌സ്മാന്‍മാര്‍ തന്റെ കഴിവിനനുസരിച്ച് ബൗളറെ നേരിടുകയാണ് വേണ്ടതെന്ന് ഒരു സ്വകാര്യ പരിപാടിയ്ക്കിടെ സെവാഗ് പറഞ്ഞു.

Advertisment

publive-image

‘നിങ്ങളെന്തിനാണ് ബൗളര്‍ക്ക് മുന്നില്‍ കഴുത്തുകാണിച്ചു കൊടുക്കുന്നത്. നിങ്ങളുടെ കൈയില്‍ ബാറ്റുമുണ്ട്, തലയില്‍ ഹെല്‍മറ്റുമുണ്ട്. പന്ത് കഴുത്തില്‍ കൊള്ളില്ലെന്ന് നിങ്ങള്‍ക്ക് ഉപ്പിക്കാന്‍ കഴിയണം. ബാറ്റ് ചെയ്യുമ്പോള്‍ ചെസ്റ്റ് ഗാര്‍ഡ് പോലും ഞാന്‍ ഉപയോഗിച്ചിരുന്നില്ല.’

ഇംഗ്ലണ്ട് പേസ് ബോളര്‍ ജോഫ്ര ആര്‍ച്ചറിന്റെ ബൗണ്‍സറേറ്റ് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിന് പരിക്കേറ്റതോടെയാണ് നെക്ക് ഗാര്‍ഡ് ചര്‍ച്ച വീണ്ടും ക്രിക്കറ്റില്‍ ചര്‍ച്ചയാകുന്നത്. രണ്ടാം ടെസ്റ്റിനിടെ ആര്‍ച്ചറുടെ ഏറുകൊണ്ട് പരുക്കേറ്റ സ്മിത്തിന് മൂന്നാം ടെസ്റ്റ് നഷ്ടമാകുകയും ചെയ്തു.

2014ല്‍, ഓസ്‌ട്രേലിയയിലെ ആഭ്യന്തര മത്സരത്തിനിടെ ബൗണ്‍സര്‍ തലയിലിടിച്ച് ഫില്‍ ഹ്യൂസ് മരിച്ചതോടെ ഓസ്‌ട്രേലിയ സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമാക്കിയിരുന്നു.

ഇതിന്റെ ഭാഗമായി ആഭ്യന്തര മത്സരങ്ങളില്‍, പേസ് ബോളര്‍മാരെ നേരിടുമ്പോള്‍ കഴുത്തിനും സുരക്ഷ നല്‍കുന്ന ‘നെക്ക് ഗാര്‍ഡു’കളോടുകൂടിയ ഹെല്‍മെറ്റുകള്‍ ഉപയോഗിക്കാനും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

Advertisment