ലോക്ഡൗണില്‍ ന്യൂസിലാന്‍ഡില്‍ നിന്നും വരുന്നത് കൗതുകമുണര്‍ത്തുന്ന വാര്‍ത്തകള്‍ ; പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചയുടന്‍ സെക്‌സ് ടോയ്കളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനവ് ; പലയാളുകളും സെക്‌സ്‌ടോയ്‌സ് വാങ്ങുന്നത് ഇതാദ്യമായി ; സെക്‌സ് ടോയ്‌സ് കൂടാതെ ആളുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ ഇങ്ങനെ…!!

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, April 9, 2020

ന്യൂസിലാന്‍ഡ്‌ : ലോക്ഡൗണില്‍ ന്യൂ സീലാന്‍ഡില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ കൗതുകമുണര്‍ത്തുന്നതാണ്. ഇവിടെ സെക്സ് ടോയ്കളുടെ വില്‍പനയില്‍ വലിയ വര്‍ധന വന്നിരിക്കുന്നു. മാര്‍ച്ച് 25ന് പ്രധാനമന്ത്രി ജസിന്ദ ആര്‍‌ഡേണ്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളില്‍ സെക്സ് ടോയ്‌കളുടെ വില്‍പനയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. ഒരു മാസത്തെ ലോക്ക്ഡൗണാണ് രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

പലയാളുകളും ആദ്യമായാണ് സെക്സ് ടോയ്കള്‍ വാങ്ങുന്നതെന്നതാണ് കൗതുകകരമായ കാര്യം. ന്യൂസീലാന്‍ഡിലെ അഡള്‍ട്ട് ഉല്‍പന്നങ്ങളുടെ നിര്‍മാതാവായ അഡള്‍ട്ട് ടോയ് മെഗാസ്റ്റോറിന്റെ വക്താവായ എമിലിയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. “ശരി, സമയമുണ്ടല്ലോ, പുതിയ ചിലതൊക്കെ അറിഞ്ഞിരിക്കാം”, എന്നതാണ് മിക്കവരുടെയും മനോഗതിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മെന്‍സ്ട്രല്‍ കപ്പ്, കോണ്ടം, ല്യൂബ്രിക്കന്റ് എന്നിവയുടെ വില്‍പനയും വര്‍ധിച്ചിട്ടുണ്ട്.

×