വിദ്യാഭ്യാസ മേഖലയിലെ അമ്പത്തൊന്നിന അവകാശപത്രിക അംഗീകരിക്കുക’; എസ്.എഫ്.ഐ മാര്‍ച്ചില്‍ അണിനിരന്ന് ആയിരങ്ങള്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, July 18, 2019

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ അമ്പത്തൊന്നിന ആവശ്യങ്ങളുന്നയിച്ച് സമര്‍പ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്കും 13 ജില്ലാ കേന്ദ്രങ്ങളിലേക്കുമായിരുന്നു മാര്‍ച്ച് നടത്തിയത്. തിരുവനനന്തപുരത്ത് 19 ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചില്‍ പെണ്‍കുട്ടികളടക്കം ആയിരങ്ങള്‍ പങ്കെടുത്തു.

മാര്‍ച്ച് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് വി.ഐ വിനീഷ് തിരുവനന്തപുരത്ത് മാര്‍ച്ചിനെ അഭിവാദ്യം ചെയ്തു

കോഴിക്കോട് ഡി.ഡി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ ദേവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും മറ്റു ജില്ലകളില്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്തു.

×