പെരിയ കേസ്; ഡൽഹിയിലെ അഭിഭാഷകന് ഫീസായി കൊടുത്ത നികുതിപ്പണം 88 ലക്ഷം രൂപ മുഖ്യമന്ത്രി തിരിച്ചടയ്ക്കണമെന്ന് ഷാഫി പറമ്പിൽ

New Update

തിരുവനന്തപുരം: പെരിയ കേസിൽ സി.ബി.ഐ അന്വേഷണം എതിർക്കാൻ വേണ്ടി ഡൽഹിയിൽ നിന്നും കൊണ്ട് വന്ന അഭിഭാഷകന് വേണ്ടി സർക്കാർ ചിലവഴിച്ച തുക തിരിച്ചടയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് ഷാഫി പറമ്പിൽ എം.എൽ.എ. പെരിയ കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്ന ഹൈക്കോടതി വിധിയിൽ ആശ്വാസമുണ്ട്.

Advertisment

publive-image

കേസ് അന്വേഷണത്തിൽ കൂടുതൽ പ്രതികൾ പിടിക്കപ്പെടുമെന്ന വിശ്വാസമുണ്ട്. കൊലപാതകത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരും പ്രേരണ നൽകിയവരുമെല്ലാം പ്രതിപ്പട്ടികയിലെത്തണം. കൊലപാതകികൾക്ക് വേണ്ടി ഖജനാവിലെ നികുതി പണം ചിലവാക്കുന്ന മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് കോടതി വിധി വന്നതോടെ ഉണ്ടായിരിക്കുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

പെരിയ ഇരട്ടകൊലപാതക കേസ് സി.ബി.ഐയ്ക്ക് വിട്ടതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. 2019 സെപ്റ്റംബര്‍ 30-നാണ് സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ ഹർജി സമർപ്പിച്ചത്. 9 മാസങ്ങൾക്ക് ശേഷമാണ് കേസിൽ വിധി ഉണ്ടായിരിക്കുന്നത്. കേസ് അന്വേഷണത്തിനുള്ള എല്ലാ തടസങ്ങളും ഇതോടെ നീങ്ങുകയാണ്.

Advertisment