പാലക്കാട്: ജോസ്.കെ.മാണിയുടെ എൽ.ഡി.എഫ് പ്രവേശനത്തിൽ വിമർശനവും പരിഹാസവുമായി ഷാഫി പറമ്പിൽ എം.എൽ.എ. ജോസ്.കെ.മാണി യൂദാസ്.കെ.മാണി ആയി മാറിയെന്നും ,എൽ.ഡി.എഫ് പ്രവേശനത്തിലൂടെ ഒറ്റു കൊടുത്തത് കോൺഗ്രസ് പ്രവർത്തകരെ മാത്രമല്ല കെ.എം മാണിയെ കൂടിയാണെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ പങ്കുവച്ച പ്രതികരണ കുറിപ്പിൽ പറഞ്ഞു. രാജ്യസഭാ എം.പി സ്‌ഥാനം രാജിവച്ച് ധാർമികത വിളമ്പണ്ട. പകരം കോട്ടയത്തെ എം.പി സ്‌ഥാനവും, എം.എൽ.എ സ്‌ഥാനവും രാജി വയ്ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ബാർകോഴ വിവാദത്തിൽ 500 രൂപ സംഭാവന ചെയ്ത ആഷിഖ് അബുവും, ഡി.വൈ.എഫ്.ഐക്കാരും അടുത്ത എൽ.ഡി.എഫ് യോഗത്തിന് മുൻപ് ആ പണം ജോസ്.കെ.മാണിയിൽ നിന്ന് കൈപ്പറ്റണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
/sathyam/media/post_attachments/V0EgKKaNeInEd8I4oxb5.jpg)
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…
മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണ്.പ്രവർത്തി കൊണ്ട് മകൻ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണ് .യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് UDF നെയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ പൊതുപ്രവർത്തനത്തെയാണ് .രാജ്യസഭാ MP സ്ഥാനം രാജി വെച്ച് ധാർമ്മികത വിളമ്പണ്ട. പകരം കോട്ടയം MP സ്ഥാനവും MLA സ്ഥാനങ്ങളും രാജി വെക്കട്ടെ.
100 ശതമാനം അർഹതയുള്ള ലോകസഭാ സീറ്റ് ഒരു വാക്ക് പോലും പറയാതെ, ഒരു ചർച്ചയും കൂടാതെ നിഷേധിച്ചതുൾപ്പെടെയുള്ള രാഷ്ട്രീയ കാര്യങ്ങളാൽ രാജി വെച്ചതിന്റെ പേരിൽ മുന്നണി വിട്ട പാർട്ടിയുടെ നേതാവിനെ പരനാറി എന്ന് പേരിട്ട പിണറായി വിജയൻ , ലോകസഭാ മെമ്പർ ആയിരിക്കുമ്പോൾ കാലാവധി പൂർത്തിയാക്കാതെ രാജി വെച്ച് രാജ്യസഭാ സീറ്റ് കൊടുത്ത മുന്നണിയെ വഞ്ചിച്ച് കാല് മാറിയയാളെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയാൻ കേരളത്തിന് താല്പര്യമുണ്ട് .
സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും DYFI യുമൊക്കെ അടുത്ത LDF യോഗത്തിന് മുൻപെ അത് ജോസിൽ നിന്ന് തിരിച്ച് വാങ്ങാൻ മറക്കണ്ട .ബാർ കോഴ എന്നും പറഞ്ഞ് സമരം നടത്തിയ DYFI ക്കാർക്ക് നഷ്ടപരിഹാരം കൊടുക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us