/sathyam/media/post_attachments/9wuw0aqXElZvIhJvdT1Y.jpg)
തിരുവനന്തപുരം: സമരം ചെയ്യേണ്ട ഇടത്ത് സമരം ചെയ്യാനും മണ്ഡലം നോക്കേണ്ടപ്പോള്‍ മണ്ഡലം നോക്കാനും ഫുട്‌ബോള്‍ കാണേണ്ട സമയത്ത് ഫുട്‌ബോള്‍ കാണാനും ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനായ ജനപ്രതിനിധിയാണ് താനെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. സമരങ്ങള്‍ നടക്കുമ്പോള്‍ ഖത്തറില്‍ ഫുട്‌ബോള്‍ കാണാന്‍ പോയെന്ന് ഷാഫിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.
അതിനോടാണ് ഷാഫിയുടെ പ്രതികരണം. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ പോയതിനെതിരെ നേതാക്കള്‍ ദേശീയ നേതൃത്വത്തിന് കത്തെഴുതിയത് അറിയില്ല. ഒരാളില്ലെങ്കില്‍ നിന്ന് പോകുന്ന പ്രസ്ഥാനമല്ല യൂത്ത് കോണ്‍ഗ്രസ് എന്നും ഷാഫി പറഞ്ഞു. അര്‍ജന്റീന ഫൈനലില്‍ എത്തിയാല്‍ ഖത്തറില്‍ പോയി കാണുമെന്നും ഷാഫി പറഞ്ഞു.
ഖത്തറില്‍ നിന്ന് ഷാഫിയെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സംസ്ഥാന കമ്മറ്റി അംഗങ്ങളടക്കം വിവിധ ജില്ലകളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അഖിലേന്ത്യ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ സമരം ചെയ്ത് ജയിലില് കഴിയുമ്പോള്‍ പ്രസിഡന്റ് ഖത്തറില്‍ ഉല്ലാസ യാത്ര നടത്തുകയാണെന്നാണ് പരാതി ഉയര്‍ന്നത്.