തിരുവനന്തപുരം: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടിസ് നൽകിയതിന് പിന്നാലെ ഡിവൈഎഫ്ഐ നേതാവ് എ.എ റഹീമിന്റെ കഴിഞ്ഞ വർഷത്തെ ഫെയ്സ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.
/sathyam/media/post_attachments/NtBUmxLJy3q3AOMAtCtk.jpg)
‘(ഐ) ഫോൺ, (ഐ) ഗ്രൂപ്പ്.. പണ്ടേ (ഐ) ഒരു വീക്നെസ് ആയതുകൊണ്ടാണ്. അല്ലാതെ ഫോൺ തരാൻ മാത്രം ബന്ധമൊന്നും ഞാനും ആ കുട്ടിയും തമ്മിൽ ഇല്ലെന്ന് പറയാൻ പറഞ്ഞു.’ അന്ന് ചെന്നിത്തലയെ പരിഹസിച്ച് റഹീം കുറിച്ചു.
ഇന്ന് അതേ പോസ്റ്റ് തിരിച്ച് ചോദിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. ‘ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം .(ഐ) ഫോൺ, സി പി (ഐ) എം ലെ (ഐ).’ ഷാഫി തിരിച്ചടിച്ചു.