New Update
Advertisment
തിരുവനന്തപുരം: പെട്രോള്‍ വില 100 കടന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സൈക്കിള്‍ ചവിട്ടി നടത്തിയ പ്രതിഷേധസമരത്തില്‍ അബദ്ധം പിണഞ്ഞ് ഷാഫി പറമ്പില്‍ എംഎല്‍എ. സൈക്കിൾ ചവിട്ടി പ്രതിഷേധിക്കുന്നതിനിടെ എംഎൽഎ പറഞ്ഞ വാക്കാണ് സോഷ്യമീഡിയയിലും ട്രോൾ പേജുകളിലും സജീവമായിരിക്കുന്നത്.
https://www.facebook.com/vinil.nvijay/videos/259666048829178/?t=0
‘അപ്പോഴേ പറഞ്ഞില്ലേ പദയാത്ര നടത്തിയാൽ മതിയായിരുന്നു’ എന്നാണു സൈക്കിൾ റാലിയിലെ സൗഹൃദ സംഭാഷണത്തിനിടെ ഷാഫി പറയുന്നത്. പ്രവര്‍ത്തകരിലൊരാള്‍ ഇത് ലൈവ് വീഡിയോ ആണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഡിലീറ്റ് ചെയ്യാന്‍ ഷാഫി പലതവണ പറയുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറൽ ആയതോടെ ട്രോളന്മാരും സംഭവം ഏറ്റെടുത്തിട്ടുണ്ട്.