സുരേന്ദ്രന് മറുപടി മോദിജി പാലക്കാട് പറഞ്ഞിട്ടുണ്ട്. കേരളത്തിലേ ജനങ്ങള്‍ വിവേകമുള്ളവരും വിദ്യാഭ്യാസമുള്ളവരുമാണ്; പൂജ്യത്തെ മലയാളികള്‍ ഇത്രയും ഇഷ്ടപ്പെട്ട ഒരു കാലമുണ്ടായിട്ടുണ്ടാവില്ല.”; ഷാഫി പറമ്പില്‍

New Update

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ വിവേകമുള്ളവരും വിദ്യാഭ്യാസമുള്ളവരുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അതാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോടുള്ള മറുപടിയെന്നും ഷാഫി പറമ്പില്‍. മോദിയുടെ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലെ വാക്കുകള്‍ പങ്കുവച്ചുകൊണ്ടാണ് ഷാഫിയുടെ മറുപടി. പൂജ്യത്തെ മലയാളികള്‍ ഇത്രയും ഇഷ്ടപ്പെട്ട ഒരു കാലമുണ്ടായിട്ടുണ്ടാവില്ലെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

”ശ്രീ സുരേന്ദ്രന് മറുപടി മോദിജി പാലക്കാട് പറഞ്ഞിട്ടുണ്ട്. കേരളത്തിലേ ജനങ്ങള്‍ വിവേകമുള്ളവരും വിദ്യാഭ്യാസമുള്ളവരുമാണ്. പൂജ്യത്തെ മലയാളികള്‍ ഇത്രയും ഇഷ്ടപ്പെട്ട ഒരു കാലമുണ്ടായിട്ടുണ്ടാവില്ല.”

ആവേശം നിറഞ്ഞ പോരില്‍ എന്‍ഡിഎയുടെ ഇ ശ്രീധരനെ പരാജയപ്പെടുത്തിയാണ് ഷാഫി പറമ്പില്‍ പാലക്കാട് വിജയിച്ചത്. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശ്രീധരനെ ഷാഫി പറമ്പില്‍ പരാജയപ്പെടുത്തിയത്.

ഷാഫിയുടെ മൂന്നാം വിജയമാണിത്. പാലക്കാട് മണ്ഡലത്തില്‍ നിന്ന് 10000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നായിരുന്നു മെട്രോമാന്‍ ശ്രീധരന്‍ അവകാശപ്പെട്ടിരുന്നത്. ആദ്യ ലാപ്പുകളില്‍ മുന്നിട്ട് നിന്ന ശ്രീധരന്‍ അവസാന റൗണ്ടുകളിലേക്ക് എത്തിയപ്പോള്‍ പിന്നിലാവുകയായിരുന്നു.

https://www.facebook.com/shafiparambilmla/posts/322388835915564

shafi parambil speaks shafi parambil
Advertisment