‘‘ഗ്ലൗസിട്ട കൈ ജാതിയും മതവും നോക്കാതെ ജീവ വായു എത്തിക്കുന്നു. കൂപ്പിയ കൈകള്‍ ജീവ വായുവില്‍ പോലും മതത്തിന്റെ പേരില്‍ വിഷം കലര്‍ത്തുന്നു’; ശ്രീനിവാസിനേയും തേജസ്വിയേയും താരതമ്യം ചെയ്ത് ഷാഫി പറമ്പില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, May 10, 2021

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ബിജെപി നേതാവ് തേജസ്വി സൂര്യയേയും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബി വിയേയും താരതമ്യം ചെയ്ത് പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്പില്‍.

ഇരു നേതാക്കന്മാരുടെയും ചിത്രത്തിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരാള്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരാള്‍ വര്‍ഗീയ വിഷം വിതയ്ക്കുന്നു എന്നായിരുന്നു ഷാഫിയുടെ വിമര്‍ശനം. തേജസ്വി സൂര്യയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചുകൊണ്ടായിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ഷാഫിയുടെ പ്രതികരണം.

‘ഗ്ലൗസിട്ട കൈ ജാതിയും മതവും നോക്കാതെ ജീവ വായു എത്തിക്കുന്നു. കൂപ്പിയ കൈകള്‍ ജീവ വായുവില്‍ പോലും മതത്തിന്റെ പേരില്‍ വിഷം കലര്‍ത്തുന്നു.. രണ്ട് പ്രസ്ഥാനങ്ങള്‍, രണ്ട് ആശയങ്ങള്‍, രണ്ട് നേതാക്കന്മാര്‍’, എന്നായിരുന്നു ഷാഫി ഫേസ്ബുക്കില്‍ കുറിച്ചത്.

×