“ആ 500ല്‍ ഞങ്ങളില്ല”: സത്യപ്രതിജ്ഞാ ചടങ്ങിന് പങ്കെടുക്കില്ലെന്ന് ഷാഫി പറമ്പിൽ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, May 18, 2021

തിരുവനന്തപുരം : പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേരെ ഉള്‍ക്കൊള്ളിക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത് ധാർമ്മിക വിരുദ്ധമാണെന്നാണ് പൊതുവെ രൂപപ്പെട്ടിരിക്കുന്ന അഭിപ്രായം.

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിന് പങ്കെടുക്കില്ലെന്ന് അറിയിച്ച് പാലക്കാട് മണ്ഡലത്തിന്റെ നിയുക്ത എം.എൽ.എ ഷാഫി പറമ്പിൽ രംഗത്ത്. “ആ 500ല്‍ ഞങ്ങളില്ല” എന്ന് ഷാഫി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

×