സിറ്റിങ് സീറ്റായ പാലക്കാട് തന്നെ മത്സരിക്കും; പാലക്കാട് മണ്ഡലത്തില്‍ നിന്ന് മാറുമെന്നത് അഭ്യൂഹം മാത്രമാണെന്ന് ഷാഫി പറമ്പില്‍

New Update

പാലക്കാട് : സിറ്റിങ് സീറ്റായ പാലക്കാട് തന്നെ മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. പാലക്കാട് മണ്ഡലത്തില്‍ നിന്ന് മാറുമെന്നത് അഭ്യൂഹം മാത്രമാണെന്ന് ഷാഫി പറമ്പില്‍.

Advertisment

publive-image

പട്ടാമ്പി സീറ്റിലേക്ക് മാറുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. മറ്റ് തരത്തിലുള്ള പ്രചാരണങ്ങൾക്ക് പിന്നിലെ ലക്ഷ്യമെന്തെന്ന് അറിയില്ല. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കമായെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് മത്സരിക്കാനാണ് ആഗ്രഹിക്കുന്നത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫിനായി പാലക്കാട് നിന്ന് വിജയിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പട്ടാമ്പിയിലേക്ക് മാറാനാണെങ്കില്‍ എന്നേ ആകാമായിരുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പാലക്കാട് മണ്ഡലത്തിലെ ജനങ്ങൾ താൻ മത്സരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ ജനത തന്നെ കൈവിടില്ലെന്ന് അറിയാം. മണ്ഡലത്തെ കുറിച്ച് ഭയാശങ്കകളുണ്ടെന്ന് പ്രചരിപ്പിക്കുന്നതിനാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് മണ്ഡലത്തിലൂടെയുള്ള പദയാത്രയോടെ ആണ് ഷാഫി പറമ്പിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന പദയാത്രക്ക് ‘തുടർയാത്ര’ എന്നാണ് പേര് നൽകിയിട്ടുള്ളത്.

shafi parambil shafi parambil speaks
Advertisment