Advertisment

'കെ സുരേന്ദ്രന്റെ നാവ് പൊന്നാണ്, 50 രൂപക്ക് പെട്രോള്‍ കിട്ടുമ്പോള്‍ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്; അത് ഏതാണ്ട് ശരിയായിട്ടുണ്ട്, അര ലിറ്റര്‍-50 രൂപക്കുറപ്പായിട്ടുണ്ട്.! ഷാഫി പറമ്പില്‍

New Update

തിരുവനന്തപുരം : ഇന്ധന വില വര്‍ധനവില്‍ ബിജെപിയെയും കെ സുരേന്ദ്രനെയും ട്രോളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. കെ സുരേന്ദ്രന്റെ നാവ് പൊന്നാണെന്ന് ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Advertisment

publive-image

'കെ സുരേന്ദ്രന്റെ നാവ് പൊന്നാണ്. 50 രൂപക്ക് പെട്രോള്‍ കിട്ടുമ്പോള്‍ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്. അത് ഏതാണ്ട് ശരിയായിട്ടുണ്ട്. അര ലിറ്റര്‍-50 രൂപക്കുറപ്പായിട്ടുണ്ട്.'

ഇത് മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വിജയമാണെന്നും ഷാഫി പരിഹസിച്ചു. ഇന്ധന വില കൊള്ളക്കെതിരെ ഇന്ന് നിരാഹാര സമര വേദിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി ഇറിയിച്ചു.

shafi parambil
Advertisment