പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടതിലെ ദുഃഖമല്ല, കോൺഗ്രസിനെ കുടുക്കാനുള്ള വൃത്തികെട്ട ഉത്സാഹമാണ് കോടിയേരിക്ക് വ്യാജ പ്രചാരണത്തിൽ മാപ്പു പറയണം; ഷാഫി പറമ്പിൽ എംഎൽഎ

New Update

കായംകുളത്ത് സിപിഎം പ്രവർത്തകൻ സിയാദ് കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസിനെതിരെ വ്യാജപ്രചാരണം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാപ്പു പറയണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എം.എല്‍.എ. രാഷ്ട്രീയ കൊലപാതകം അല്ലെന്ന് വ്യക്തമായിട്ടും കോടിയേരി നടത്തുന്ന ബോധപൂർവമായ ശ്രമമാണ് ഇതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.

Advertisment

publive-image

എന്നെ കൊല്ലരുത്, എനിക്ക് രണ്ടു മക്കളുണ്ട് എന്നു യാചിച്ചിട്ടും കൊലക്കത്തി താഴ്ത്താത്ത നിഷ്ഠൂരതയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംരക്ഷിക്കുന്നത് ഏത് ഗാന്ധിയൻ മൂല്യങ്ങളെയാണ് എന്ന് ആരോപിച്ച് കോടിയേരി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു.

കോടിയേരിയുടെ ആരോപണം തള്ളി മന്ത്രി ജി സുധാകരൻ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ കൊലപാതകമല്ല, കായംകുളത്തെ ക്വട്ടേഷൻ-മാഫിയ സംഘങ്ങളെ ചോദ്യം ചെയ്തതിനാണ് ഗുണ്ടകൾ സിയാദിനെ വധിച്ചതെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.

പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടതിലെ ദുഃഖമല്ല, കോൺഗ്രസിനെ കുടുക്കാനുള്ള വൃത്തികെട്ട ഉത്സാഹമാണ് കോടിയേരിക്കെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment