'കെജ്‌രിവാളിന് ഒന്നാം സ്ഥാനം നല്‍കണം' , പരിഹസിച്ച് അമിത് ഷാ

New Update

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് പാഴ് വാഗ്ദാനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഒന്നാംസ്ഥാനം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം മറന്നെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ഡല്‍ഹിയിലെ മട്ടിയാല നിയോജകമണ്ഡലത്തില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Advertisment

publive-image

നിങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിങ്ങള്‍ മറന്നു, അത് ഓര്‍മ്മിപ്പിക്കുകയാണ്. എന്നാല്‍, അക്കാര്യം ഡല്‍ഹിയിലെ ജനങ്ങളോ ബി.ജെ.പി പ്രവര്‍ത്തകരോ മറന്നിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. അണ്ണാ ഹസാരെയുടെ സഹായത്തോടെയാണ് നിങ്ങള്‍ മുഖ്യമന്ത്രിയായത്. എന്നാല്‍ ലോക് പാലിനായി ഒരു നിയമം കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോഡി നിയമം കൊണ്ടുവന്നപ്പോള്‍ നിങ്ങള്‍ ഇവിടെ നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാലര വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ജോലി ചെയ്യാന്‍ നിങ്ങള്‍ അനുവദിക്കാത്തതിനാല്‍ ഡല്‍ഹിയില്‍ വികസനം നടത്താന്‍ കഴിഞ്ഞില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയിലെ 70 മണ്ഡലങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

delhi amit shah kejriwal electon
Advertisment