പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ട ആത്മഹത്യ; അറസ്റ്റിലായ റെനീസിന്റെ കാമുകിയെ ക്വാര്‍ട്ടേഴ്സിലെത്തിച്ച്‌ തെളിവെടുത്തു

author-image
Charlie
Updated On
New Update

publive-image

ആലപ്പുഴ: പൊലീസ് ക്വാട്ടേഴ്സിലെ കൂട്ട ആത്മഹത്യയില്‍ സിപിഒ റെനീസിന്റെ കാമുകി ഷഹാന അറസ്റ്റില്‍. രണ്ട് മക്കളെ കൊലപ്പെടുത്തി റെനീസിന്റെ ഭാര്യ നജ്‌ല ആത്മഹത്യ ചെയ്ത കേസില്‍ കഴിഞ്ഞ ദിവസമാണ് ഷഹാനയെ പ്രതിചേര്‍ത്തത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത ഷഹാനയെ പൊലീസ് ക്വാര്‍ട്ടേഴ്സിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

Advertisment

റെനീസിനെ കല്യാണം കഴിക്കാന്‍ ഷഹാന നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. നജ്‌ലയും മക്കളും ഒഴിയണമെന്നായിരുന്നു ആവശ്യം. ആറ് മാസം മുമ്ബ് ഫ്ലാറ്റിലെത്തി നജ്‌ലയെ ഷഹാന ഭീഷണിപ്പെടുത്തിയിരുന്നു. ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്ലാറ്റിലെത്തി വഴക്കിട്ടുവെന്നാണ് കണ്ടെത്തല്‍. കേസില്‍ റെനീസിനെതിരെ ഗുരുതര കുറ്റങ്ങള്‍ പൊലീസ് ചുമത്തിയിരുന്നു. റെനീസിന്റെ പീഡനമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നായിരുന്നു കണ്ടെത്തല്‍.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചുവെന്നതടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. വിവാഹ സമയത്ത് 40പവനും പത്ത് ലക്ഷം രൂപയും പള്‍സര്‍ ബൈക്കും നജ്‌ലയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്‌ലയെ പലതവണ റെനീസ് വീട്ടിലേയ്ക്ക് തിരിച്ചയച്ചു. ഇതിന്റെ പേരില്‍ പലപ്പോഴായി 20ലക്ഷം രൂപ വീണ്ടും നജ്‌ലയുടെ വീട്ടുകാര്‍ കൊടുത്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

Advertisment