ഷഹീൻ ബാഗ് സമരം; മധ്യസ്ഥ സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും…സമരക്കാരുമായി 4 തവണ സംഘം ചർച്ച നടത്തി…..സമരത്തിനെതിരായ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, February 24, 2020

ന്യൂഡല്‍ഹി : ഷഹീൻ ബാഗ് സമരക്കാർക്ക് ഇന്ന് നിർണ്ണായക ദിവസം. സുപ്രീംകോടതി മധ്യസ്ഥ സംഘത്തിലെ അംഗങ്ങളായ സാധന രാമചന്ദ്രൻ, സഞ്ജയ് ഹെഡ്ഗേ എന്നിവർ ഇന്ന് റിപ്പോർട്ട് സമർപിക്കും.
സമരക്കാരുമായി 4 തവണയാണ് സംഘം ചർച്ച നടത്തിയത്.

അതേ സമയം സമരത്തിനെതിരായ ഹർജിയിൽ ഇന്ന് സുപ്രീംകോടതി വാദം കേൾക്കും.ബിജെപി നേതാവ് നന്ദ കിഷോർ ഗാർഗും, അഭിഭാഷകനായ അമിത് സാഹ്നിയുമാണ് ഷഹീൻബാഗ് സമരം കാളിന്ദി കുഞ്ജ് – നോയ്‍ഡ പാത തടസ്സപ്പെടുത്തുന്നുവെന്നും ഇത് ജനജീവിതത്തെ ബാധിക്കുന്നുവെന്നും കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചത്.

സമരം സമാധാനപരമെന്ന് കോടതി നിയോഗിച്ച മധ്യസ്ഥ സംഘാംഗമായ വജാഹത്ത് ഹബീബുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സമരസ്ഥലത്തിന് ചുറ്റുമുള്ള അഞ്ച് സമാന്തര പാതകള്‍ പൊലീസ് അടച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

×