കൊളംബോ: ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ അഫ്ഗാന്‍ താരം നവീന്‍ ഉള്‍ ഹഖും മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയും തമ്മില്‍ നടന്ന 'ഉടക്കി'ന്റെ വീഡിയോ വൈറലാകുന്നു. അഫ്രീദിയുടെ ടീമംഗമായ പാക്കിസ്ഥാൻ താരം മുഹമ്മദ് ആമിറിനോട് മത്സരത്തിനിടെ മോശമായി പെരുമാറിയതിനാണ് നവീൻ ഉൾ ഹഖിനോട് അഫ്രീദി മത്സരശേഷം കയർത്തത്.
Shahid Afridi at the age of 20: Most runs in ODI cricket for any batsman for that age, fastest hundred in ODI cricket and World Cup finalist ?
— Hanief Manzoor Dar (@haniefdar) December 1, 2020
Naveen Ul Haq, at the age of 21, just had a heated exchange with him ? #LPL2020#WinTogether#HoldTheFortpic.twitter.com/w0d8LMd4zf
മത്സരത്തിൽ അഫ്രീദിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഗോൾ ഗ്ലാഡിയേറ്റേഴ്സ് നവീൻ ഉൾ ഹഖ് കളിക്കുന്ന കാൻഡി ടസ്കേഴ്സിനോട് തോറ്റിരുന്നു. 25 റൺസിനാണ് കാൻഡി ടസ്കേഴ്സ് അഫ്രീദിയെയും സംഘത്തെയും വീഴ്ത്തിയത്. ലങ്കൻ ലീഗിൽ അഫ്രീദിയുടെ ടീമിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ഇതോടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് അഫ്രീദി നയിക്കുന്ന ഗോൾ ഗ്ലാഡിയേറ്റേഴ്സ്.