യുവ അഫ്ഗാന്‍ താരത്തോട് ഉടക്കി ഷാഹിദ് അഫ്രീദി; വീഡിയോ വൈറല്‍

സ്പോര്‍ട്സ് ഡസ്ക്
Tuesday, December 1, 2020

കൊളംബോ: ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ അഫ്ഗാന്‍ താരം നവീന്‍ ഉള്‍ ഹഖും മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയും തമ്മില്‍ നടന്ന ‘ഉടക്കി’ന്റെ വീഡിയോ വൈറലാകുന്നു. അഫ്രീദിയുടെ ടീമംഗമായ പാക്കിസ്ഥാൻ താരം മുഹമ്മദ് ആമിറിനോട് മത്സരത്തിനിടെ മോശമായി പെരുമാറിയതിനാണ് നവീൻ ഉൾ ഹഖിനോട് അഫ്രീദി മത്സരശേഷം കയർത്തത്.

മത്സരത്തിൽ അഫ്രീദിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഗോൾ ഗ്ലാഡിയേറ്റേഴ്സ് നവീൻ ഉൾ ഹഖ് കളിക്കുന്ന കാൻഡി ടസ്കേഴ്സിനോട് തോറ്റിരുന്നു. 25 റൺസിനാണ് കാൻഡി ടസ്കേഴ്സ് അഫ്രീദിയെയും സംഘത്തെയും വീഴ്ത്തിയത്. ലങ്കൻ ലീഗിൽ അഫ്രീദിയുടെ ടീമിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ഇതോടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് അഫ്രീദി നയിക്കുന്ന ഗോൾ ഗ്ലാഡിയേറ്റേഴ്സ്.

×