മോദി അധികാരത്തിലുള്ളിടത്തോളം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാനാകുമെന്ന് കരുതുന്നില്ലെന്ന് അഫ്രീദി

സ്പോര്‍ട്സ് ഡസ്ക്
Sunday, September 27, 2020

ഇസ്ലാമാബാദ്: നരേന്ദ്ര മോദി അധികാരത്തിലുള്ളിടത്തോളം കാലം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാനാകുമെന്ന് കരുതുന്നില്ലെന്ന് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. ഐപിഎല്ലില്‍ കളിക്കാന്‍ പറ്റാത്തത് ബാബര്‍ അസം പോലുള്ള കളിക്കാര്‍ക്ക് കനത്ത നഷ്ടമാണെന്നും അഫ്രീദി പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഫ്രീദി.

ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുന്നത് താന്‍ ഏറെ ആസ്വദിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ജനത തനിക്ക് നല്‍കിയ സ്‌നേഹത്തെക്കുറിച്ച് താന്‍ തുറന്നുപറയാറുണ്ടെന്നും അഫ്രീദി പറഞ്ഞു.

×