ഷെയ്ൻ നിഗമിനെതിരായ വിലക്ക്; ഫെഫ്ക ഇന്ന് അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കത്ത് നൽകും…പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ഫെഫ്ക ഇരു സംഘടനകളോടും ആവശ്യപ്പെടും

ഫിലിം ഡസ്ക്
Monday, December 2, 2019

കൊച്ചി: നടൻ ഷെയ്ൻ നിഗമിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ ഫെഫ്ക താരസംഘടന ഇന്ന് അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കത്ത് നൽകും. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ഫെഫ്ക ഇരു സംഘടനകളോടും ആവശ്യപ്പെടും.

മുടങ്ങിപ്പോയ വെയിൽ, ഖുർബാനി എന്നീ സിനിമകൾ പൂർത്തിയാക്കണമെന്നാണ് ഡയറക്ടേഴ്സ് യൂണിയൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഷെയ്ൻ കൊച്ചിയിൽ തിരിച്ചെത്തിയ ശേഷം പ്രൊഡ്യുസേഴ്സ് അസോസിയേഷനും ഫെഫ്കയുമുൾപ്പെടെയുള്ള സംഘടനകളുമായി ചർച്ച ഒരുക്കാനാണ് താരസംഘടനയായ അമ്മയുടെ നീക്കം.

×