New Update
തെലങ്കാന: ടോളിവുഡ് നടി ശാലു ചൗരസ്യയെ ഹൈദരാബാദിലെ പാര്‍ക്കിന് സമീപം അജ്ഞാതര്‍ ആക്രമിച്ചു. പരിക്കേറ്റ നടി ആശുപത്രിയില്‍. ഞായറാഴ്ച രാത്രി ഹൈദരാബാദിലെ ബഞ്ചാര ഹിൽസിന് സമീപം കെബിആർ പാർക്കിന് സമീപമാണ് സംഭവം. രാത്രി 8.30 ഓടെ നടി നടക്കാനിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ബഞ്ചാര ഹിൽസ് പോലീസ് സ്‌റ്റേഷനാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
Advertisment
ഒരു അജ്ഞാതൻ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈമാറാൻ ശാലുവിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. എതിർത്തപ്പോൾ മുഖത്ത് അടിക്കുകയും കല്ലുകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് അക്രമി ഓടി രക്ഷപ്പെട്ടു. ഇതിനിടെ തലയിലും കണ്ണിന് സമീപത്തും പരിക്കേറ്റു. ശാലുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാലു പോലീസിൽ പരാതി നൽകി.