മലയാള സിനിമ

‘സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ, സഹജീവികൾ നോക്കിനിൽക്കേ നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക..?’-വിമര്‍ശനവുമായി ഷമ്മി തിലകന്‍

ഫിലിം ഡസ്ക്
Wednesday, July 21, 2021

പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തില്‍ മഴയത്ത് സ്വയം കുട ചൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് ശ്രദ്ധേയമായിരുന്നു. പ്രധാനമന്ത്രിയെ പുകഴ്ത്തി കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംവിധായകന്‍ പ്രിയദര്‍ശന്‍ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഈ വിഷയം പരാമര്‍ശിച്ച് സൂപ്പർതാരങ്ങളെ വിമർശിക്കുകയാണ് നടൻ ഷമ്മി തിലകൻ. സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ, സഹജീവികൾ നോക്കിനിൽക്കേ നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക എന്നാണ് ഷമ്മി തിലകന്‍റെ ചോദ്യം.

ഉടന്‍ തന്നെ പോസ്റ്റ് വൈറലായി. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് വന്ന കമന്റുകളില്‍ ചിലതിന് ഷമ്മി മറുപടിയും കൊടുത്തിട്ടുണ്ട്.

×