ഷംനാ കാസിം കേസ്‌; പ്രതികൾക്കെതിരെ മൊഴി നൽകാൻ പോലീസ് സമ്മർദ്ദം ചെലുത്തുന്നു; മൊഴി നൽകിയില്ലെങ്കിൽ കേസിൽ പ്രതി ചേർക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നു; ഏഴാം പ്രതിയുടെ ഭാര്യയുടെ വെളിപ്പെടുത്തല്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, July 4, 2020

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപെടുത്തിയ കേസിൽ പ്രതികൾക്കെതിരെ മൊഴി നൽകാൻ പോലീസ് സമ്മർദ്ദം ചെലുത്തുന്നതായി ഏഴാം പ്രതി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ സോഫിയ. പ്രതികൾക്കെതിരെ മൊഴി നൽകിയില്ലെങ്കിൽ കേസിൽ പ്രതി ചേർക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നു എന്നും പരാതിക്കാരി പറഞ്ഞു. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇവർ വ്യക്തമാക്കി.

മുൻകൂർ ജാമ്യാപേക്ഷയുമായി ഇവർ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും എന്നാൽ പൊലീസ് പ്രതിയാക്കുമെന്ന് ആശങ്കയുണ്ടെന്നും ഷെരീഫിന്റെ ഭാര്യ ജാമ്യാപേക്ഷയിൽ പറയുന്നു. ഇവരോട് തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

×