Advertisment

റിസോര്‍ട്ടിന് മൂന്നുവശവും കാട്, മൊബൈലിന് റെയ്ഞ്ച് ഇല്ല; ഭക്ഷണത്തിനു ശേഷം പുറത്തിറങ്ങി നില്‍ക്കവെ ഓടിച്ചു വീഴ്ത്തി ; വയനാട്ടിലെ റിസോർട്ടിൽ 26കാരിയായ യുവതിയെ കാട്ടാന ദാരുണമായി കൊലപ്പെടുത്തിയത് ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കവെ

New Update

കൽപറ്റ: മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ 26കാരിയായ ഷഹാനയെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയത് ബന്ധുക്കളുടെ കണ്‍മുന്നില്‍ .

Advertisment

publive-image

കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം മേധാവിയാണ്. ചേലേരി കാരയാപ്പിൽ കല്ലറപുരയിൽ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ്.

സഹോദരങ്ങൾ: ലുഖ്മാൻ, ഹിലാൽ, ഡോ. ദിൽഷാദ് ഷഹാന.

റിസോർട്ടിലെ ടെന്റുകളിലൊന്നിൽ ബന്ധുക്കൾക്കൊപ്പമായിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോൾ ആന ഓടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ബന്ധുക്കൾ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടർന്നു. പിന്നീട് ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

റിസോർട്ടിനു മൂന്നു വശവും കാടാണ്. ഇവിടെ മൊബൈൽ റെയ്ഞ്ച് ഇല്ല. ഷഹാന ഭക്ഷണത്തിനു ശേഷം പുറത്തിറങ്ങി നിൽക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെട്ടു. ഷഹാന സംഭവസ്ഥലത്തു തന്നെ മരിച്ചു.

wild elephanant elephant attack
Advertisment