New Update
കൊച്ചി: എല്ലാവരെയും ദുഖത്തിലാഴ്ത്തി സംവിധായകന് നരണിപ്പുഴ ഷാനവാസ് (40) അന്തരിച്ചു, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്, ഒമ്പത് മണിക്കാണ് കോയമ്പത്തൂര്‍ നിന്ന് ആംബുലന്‍സില്‍ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചത്. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ആണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. യുവ സംവിധായകരില്‍ പ്രമുഖനായിരുന്നു ഷാനവാസ്
Advertisment
എഡിറ്ററായാണ് ഷാനവാസ് സിനിമാ ലോകത്ത് സജീവമായത്. “കരി’യാണ് ആദ്യ ചിത്രം. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ “സൂഫിയും സുജാതയും’ വിജയമായിരുന്നു.