മലയാള സിനിമ

കുടുംബ ജീവിതത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല, നാട്ടില്‍ വന്നു തിരക്കിയാല്‍ മതിയല്ലോ; ‘വിവാഹമോചിതന്‍, ഭാര്യയെയും മക്കളെയും നോക്കാത്തവന്‍ എന്ന് പ്രചാരണം’; പ്രതികരിച്ച് നടന്‍ ഷാനവാസ്

ഫിലിം ഡസ്ക്
Tuesday, July 20, 2021

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് മിനിസ്‌ക്രീന്‍ താരം ഷാനവാസ്. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ഇടാത്തതും കുടുംബവുമൊത്ത് അഭിമുഖങ്ങള്‍ നല്‍കാത്തതും വിവാഹമോചിതനായതിനാലാണ് എന്ന തരത്തിലുള്ള വിമര്‍ശനങ്ങളോടാണ് നടന്റെ പ്രതികരണം.

സോഷ്യല്‍ മീഡിയയില്‍ തന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് വളരെ മോശം കമന്റുകള്‍ ധാരാളമായി വരാറുണ്ട്. താന്‍ വിവാഹ മോചിതനാണ്, കുടുംബം നോക്കാത്തൊരാളാണ്, അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളിടാത്തത്, കുടുംബവുമൊത്തുള്ള അഭിമുഖങ്ങള്‍ വരാറില്ലല്ലോ എന്നൊക്കെയാണ് ആരോപണങ്ങള്‍.

ഇതിനൊന്നും മറുപടി പറയേണ്ട എന്നു തീരുമാനിച്ചിരുന്നതാണ്. തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് എല്ലാം. തന്റെ കുടുംബ ജീവിതത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. തന്റെ നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെ അറിയാം. നാട്ടില്‍ വന്നു തിരക്കിയാല്‍ മതിയല്ലോ. താനും എന്റെ ഭാര്യയും മക്കളും സന്തോഷത്തോടെയാണ് ജീവിക്കുന്നത്.

താന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് ഷാവനാസ് പറഞ്ഞു. കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ചാണ് അവരുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാത്തത്. എന്നാല്‍ കുടുംബത്തെ ജനങ്ങളെ കാണിക്കില്ല എന്ന നിര്‍ബന്ധ ബുദ്ധിയൊന്നുമില്ല. അവരുടെ ചിത്രങ്ങളൊക്കെയിട്ട് ഈ നെഗറ്റീവ് കമന്റുകളിലേക്ക് വെറുതേ വലിച്ചിഴക്കാന്‍ താല്‍പര്യമില്ലെന്ന് ഷാനവാസ് പറയുന്നു.

×