ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എന്റെ ഒപ്പം ഒരു പണിക്കും ഇറങ്ങരുത്’; ഷെയ്ൻ ചിത്രത്തിന്റെ ട്രെയ്‌ലർ

ഫിലിം ഡസ്ക്
Saturday, December 14, 2019

ഷെയ്ൻ നിഗം നായകനാകുന്ന ക്രിസ്മസ് ചിത്രം’വലിയ പെരുനാളിന്റെ’ ട്രെയ് ലർ വൈറലാകുന്നു. പഴയകാല ചിത്രങ്ങളുടെ സ്ക്രീൻ റേഷ്യോയിൽ ഒരുക്കിയിരിക്കുന്ന ട്രെയ് ലറിൽ വിനായകൻറെ ശബ്ദവുമുണ്ട്. ‘ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എന്റെ ഒപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ആദ്യമേ പറഞ്ഞിട്ടെള്ളേണാ’ എന്ന ഷെയ്നിന്റെ ഡയലോഗാണ് ട്രെയ് ലറിന്റെ ഹൈലൈറ്റ്.

ഹിമിക ബോസ് ആണ് ചിത്രത്തിൽ നായിക. സൗബിൻ ഷാഹിർ, ജോജു ജോർജ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവാഗതനായ ഡിമൽ ഡെന്നിസാണ് സംവിധാനം. ഡിമൽ ഡെന്നിസും തസ്റീഖ് അബ്ദുൾ സലാമും ചേർന്നാണ് രചന.

മോനിഷ രാജീവ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജനാണ്. വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. റെക്സ് വിജയനാണ് സംഗീതം. ഡിസംബർ 20നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

×