Advertisment

ഒത്തു തീർപ്പിന് "അമ്മ" ആരെയും ഔദ്യോഗികമായി നിയോഗിച്ചിട്ടില്ല ; ഉണ്ണി ശിവപാൽ

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി : നടൻ ഷെയ്ൻ നിഗമിനെ നിർമ്മാതാക്കൾ വിലക്കിയ നടപടി ഒത്തുതീർക്കാൻ താരസംഘടനയായ അമ്മ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നിർവാഹക സമിതി അംഗം ഉണ്ണി ശിവപാൽ. പ്രൊഡ്യൂസേർസ് അസോസിയേഷൻ അടക്കമുള്ള സംഘടനകളെ ഒരുമിച്ചിരുത്തി ചർച്ച ചെയ്താണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

"പ്രശ്നം രമ്യമായി പരിഹരിക്കപ്പെടണം എന്നാണ് അമ്മ അംഗമെന്ന നിലയിൽ ആഗ്രഹിക്കുന്നത്. അമ്മ ഈ വിഷയത്തിൽ ഒരു പരിഹാരത്തിൽ എത്തിയിട്ടില്ല. ഒത്തുതീർപ്പിന് "അമ്മ" ആരെയും ഔദ്യോഗികമായി നിയോഗിച്ചിട്ടില്ല. പ്രശ്നം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളെ ഒരുമിച്ചിരുത്തി ചർച്ച ചെയ്ത് പരിഹരിക്കണം. പ്രശ്‌നത്തിന് തീർപ്പുണ്ടാക്കേണ്ടത് "അമ്മ" മാത്രമല്ല, പ്രൊഡ്യൂസഴ്സ് അസോസിയേഷനും കൂടി ചേർന്നാണ്."

"വിലക്ക് മാറി ഷെയ്ൻ സിനിമയിൽ തിരിച്ചെത്തണം എന്ന് തന്നെയാണ് ആഗ്രഹം. അമ്മയുടെ കമ്മിറ്റിയിൽ പ്രശ്നം ചർച്ച ചെയ്യണം. കമ്മിറ്റിയിൽ തീരുമാനം എടുത്താൽ മാത്രമാണ് അത് അമ്മയുടെ ഔദ്യോഗിക തീരുമാനമാവുക. കഴിഞ്ഞ ദിവസം നടൻ സിദ്ദിഖിന്റെ വീട്ടിൽ നടന്നത് അമ്മയുടെ ഒദ്യോഗിക ചർച്ചയല്ല," എന്നും ഉണ്ണി ശിവപാൽ പ്രതികരിച്ചു.

Advertisment