നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളുമായുള്ള പ്രശ്‌നത്തില്‍ താര സംഘടനയായ 'അമ്മ'യില്‍ അഭിപ്രായ വ്യത്യാസം. ചര്‍ച്ച ചെയ്യാതെ നടത്തുന്ന ഒരു ഒത്തുതീര്‍പ്പിലും സഹകരിക്കില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
/sathyam/media/post_attachments/h1MZTfplLor4AablLD3A.jpg)
ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടായാല്‍ രാജിവയ്ക്കുമെന്ന് നിര്‍വാഹകസമിതിയംഗം ഉണ്ണി ശിവപാല്‍ പറഞ്ഞു.
'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും നടന്‍ സിദ്ദിഖും ഷെയ്ന്‍ നിഗവുമായി സംസാരിച്ചിരുന്നു. ഇനിയൊരു തര്‍ക്കമുണ്ടാവില്ലെന്ന് ഉറപ്പാക്കി മാത്രം ഒത്തുതീര്‍പ്പുമായി മുന്നോട്ടുപോകാനാണ് താരസംഘടനയുടെ തീരുമാനം.
ഷെയ്‌നുമായി സംസാരിച്ചെങ്കിലും ചില കാര്യങ്ങളില്‍കൂടി വ്യക്തത വരുത്തി മാത്രമേ നിര്‍മാതാക്കളെ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കായി സമീപിക്കാന്‍ കഴിയുകയുള്ളുവെന്ന് ഇടവേള ബാബു വ്യക്തമാക്കി.
ഫെഫ്കയുമായി ഷെയ്ന്‍ നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷം ആവശ്യമെങ്കില്‍ മാത്രം 'അമ്മ'യുടെ ഭാരവാഹികള്‍ ഷെയ്‌നുമായി കൂടിക്കാഴ്ച നടത്തും. ഇതു കഴിഞ്ഞേ ഷെയിനിനായി നിര്‍മാതാക്കളെ സമീപിക്കൂവെന്നും ഇടവേള ബാബു പറഞ്ഞു.