മഹാരാഷ്ട്ര പിടിക്കാന്‍ ബിജെപി ശരത് പവാറിന് രാഷ്ട്രപതി പദവി വാക്ദാനം ചെയ്തു. തിരക്കിട്ട നീക്കങ്ങളുമായി ഉയര്‍ത്തെഴുന്നേറ്റു കോണ്‍ഗ്രസും. സര്‍ക്കാര്‍ രൂപീകരണത്തില്‍ വീണ്ടും തിരക്കിട്ട ചര്‍ച്ചകള്‍

author-image
ജെ സി ജോസഫ്
New Update

publive-image

ന്യൂഡൽഹി ∙ മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം അക്ഷരാര്‍ത്ഥത്തില്‍ മഹാരാഷ്ട്രീയമായി മാറുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനു എൻസിപി പിന്തുണ സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് ശരത് പവാറിനെ വിളിച്ചുവരുത്തി രാഷ്ട്രപതി പദം വരെ വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകള്‍.

Advertisment

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോൺഗ്രസ് – എൻസിപി - ശിവസേനാ സഖ്യം പൊളിച്ചടുക്കാന്‍ ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു പ്രധാനമന്ത്രിയുടെ നീക്കം. ഇത് മനസിലാക്കിയ കോണ്‍ഗ്രസും ഇതോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

മുമ്പ് സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്ക് എന്‍സിപി ആയിരുന്നു മുൻകയ്യെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ കോൺഗ്രസാണ് മുന്‍പില്‍ നില്‍ക്കുന്നത്. ശിവസേനയുമായി സഖ്യത്തിന് ആദ്യം വിമുഖത കാട്ടിയിരുന്ന സോണിയാ ഗാന്ധി പിന്നീട് പച്ചക്കൊടി കാട്ടിയതോടെയാണ് ചർച്ചകൾക്ക് വേഗത കൈവന്നത്.

ബുധനാഴ്ച സോണിയാ ഗാന്ധിയുമായി കൂടികാഴ്ച നടത്തിയ മുസ്‌ലിം ലീഗ് നേതാക്കൾ, ശിവസേനയുമായുള്ള സഖ്യത്തിൽ എതിർപ്പ് അറിയിച്ചിരുന്നു . മാത്രമല്ല എ കെ ആന്റണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്‍റെ കേരള നേതാക്കളും ശിവസേനാ സഖ്യത്തിന് എതിരായിരുന്നു.

അതിനിടെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഇന്ന് നടന്ന ചർച്ചകളും തീരുമാനമാകാതെ പിരിഞ്ഞു. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നും വ്യാഴാഴ്ച ചർച്ച തുടരുമെന്നും കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാൻ അറിയിച്ചു. സംസ്ഥാനത്ത് സുസ്ഥിരമായ സർക്കാർ ഉടൻ അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് – എൻസിപി നേതാക്കൾ പറഞ്ഞു.

മുഖ്യമന്ത്രിപദം ശിവസേനയും എൻസിപിയും പങ്കിടുന്ന ഫോർമുലയാണ് ചർച്ചയിലുള്ളത്. ആദ്യ ഊഴത്തിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. ധാരണപ്രകാരം രണ്ടു ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ കോൺഗ്രസിൽ നിന്നും ഒരാള്‍ എന്‍ സി പിയില്‍ നിന്നും ഉണ്ടാകും .

വിരുദ്ധ ധ്രുവങ്ങളിലായിരുന്ന മൂന്നു രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള ഏകോപനത്തിന് സമിതി രൂപീകരിക്കും. ധാരണയുടെ ഭാഗമായി തീവ്രഹിന്ദുത്വ നിലപാട് മയപ്പെടുത്താൻ ശിവസേന തയാറായേക്കും.

കോൺഗ്രസ് നേതാക്കൾ ഇന്ന് എൻസിപി നേതാവ് ശരദ് പവാറുമായി അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി. അതേസമയം മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവ് ശിവസേന എംപി സഞ്ജയ് റാവുത്തുമായി ചർച്ച നടത്തിയിരുന്നു .

pawar maharashtra
Advertisment