മുംബൈ : നടന്‍ ഷാറൂഖ് ഖാന്റെയയും നടി അനന്യ പാണ്ഡെയുടേയും വീട്ടില്‍ റെയ്ഡ്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മുംബൈ ബാന്ദ്രയിലെ ഷാറൂഖിന്റെ വസതിയായ മന്നത്തിലാണ് പരിശോധന നടത്തിയത്. കേസില്‍ ഷാറൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായി ജയിലിലാണ്.
/sathyam/media/post_attachments/7aWguOAauE4YliHlpJ8K.jpg)
യുവ നടി അനന്യ പാണ്ഡെയുടെ വീട്ടിലും എന്‍സിബി സംഘം പരിശോധന നടത്തി. പ്രമുഖ നടന്‍ ചുങ്കി പാണ്ഡെയുടെ മകളാണ് അനന്യ. ഉച്ചയ്ക്ക് രണ്ടു മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അനന്യ പാണ്ഡെയ്ക്ക് എന്‍സിബി സമന്‍സ് നല്‍കിയിട്ടുണ്ട്.
ലഹരിപാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി വീണ്ടു തള്ളിയിരുന്നു. തുടര്‍ന്ന് ആര്യന്‍ ഖാന്‍ ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. ആര്യന്‍ ഖാന്‍ ഇപ്പോള്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാനെ കാണാന്‍ പിതാവും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാറൂഖ് ഖാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലെത്തിയിരുന്നു. രാവിലെയാണ് ഷാറൂഖ് ജയിലിലെത്തിയത്. ആര്യനും ഷാറൂഖും തമ്മിലുള്ള കൂടിക്കാഴ്ച 18 മിനുട്ടോളം നീണ്ടു നിന്നു. കൂടിക്കാഴ്ചയ്ക്കിടെ ആര്യന്‍ വികാരാധീനനായെന്നാണ് റിപ്പോര്‍ട്ടുകള്‍.