Advertisment

അമിത്ഷാ രോഗബാധിതനായപ്പോള്‍ എയിംസില്‍ പോകാതെ സമീപ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് അത്ഭുതപ്പെടുത്തുന്നുവെന്ന് ശശി തരൂര്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡ് ബാധിതനായ ആഭ്യന്തര മന്ത്രി അമിത് ഷാ എയിംസില്‍ ചികിത്സ തേടാതെ സ്വകാര്യ ആശുപത്രിയില്‍ പോയതിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി രംഗത്ത്. എയിംസില്‍ ചികിത്സ തേടാതെ സമീപസംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ അമിത് ഷാ ചികിത്സ തേടിയത് തന്നെ അത്ഭുതപ്പെടുത്തുന്നതായി ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

'നമ്മുടെ ആഭ്യന്തരമന്ത്രി രോഗബാധിതനായപ്പോള്‍ എയിംസില്‍ പോകാതെ അയല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പോയത് എന്തുകൊണ്ടാണെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു. ജനങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കുന്നതിന് പൊതുസ്ഥാപനങ്ങള്‍ക്ക് അധികാരികളുടെ പിന്തുണ ആവശ്യമാണ്'-തരൂര്‍ ട്വീറ്റ് ചെയ്തു.

ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളിലൊന്ന് എന്ന ആശയത്തിലൂന്നി മുൻ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു 1956ൽ എയിംസ് സ്ഥാപിച്ചതിന്റെ ചിത്രം സഹിതമുള്ള ട്വീറ്റിനുള്ള മറുപടിയായാണു തരൂരിന്റെ അഭിപ്രായം.

താന്‍ കൊവിഡ് ബാധിതനാണെന്ന് കഴിഞ്ഞ ദിവസം അമിത്ഷാ തന്നെയാണ് പുറത്തുവിട്ടത്. ഗുരുഗ്രാമിലെ വേദാന്ത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇദ്ദേഹം.

Advertisment